CURRENT AFFAIRS - Super-Blue-Blood Moon
ജനുവരി 31 ന് വൈകിട്ട് ആകാശത്ത് ബ്ലൂമൂണ്‍. സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നി പ്രതിഭാസങ്ങള്‍ അരങ്ങേറി. മൂന്നും അപൂര്‍വ്വ പ്രതിഭാസങ്ങളെല്ലെങ്കിലും ഒരുമിച്ച് സംഭവിക്കുന്നത് അത്യപൂര്‍വ്വമായിരുന്നു. ഇവ മൂന്നും ഒരുമിച്ച് വന്നത് 152 വര്‍ഷം മുന്‍പാണ്. 1866 മാര്‍ച്ച് 31 ന്. ഇനി ഒരു നൂറ്റാണ്ട് കഴിയാതെ ഇവ ഒരുമിച്ചു വരികയില്ല.
ഫുള്‍ മൂണ്‍
ചന്ദ്രന്‍റെ പ്രകാശിതഭാഗം മുഴുവന്‍ ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാണ് പൗര്‍ണമി അഥവാ വെളുത്തവാവ്.
ബ്ലൂ മൂണ്‍
ഒരു കലണ്ടര്‍ മാസത്തില്‍ കാണുന്ന രണ്ടാമത്തെ പൂര്‍ണചന്ദ്രനു പറയുന്ന പേരാണ് ബ്ലൂമൂണ്‍.
സൂപ്പര്‍ മൂണ്‍
ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്ന പഥത്തിന്‍റെ ആകൃതി ദീര്‍ഘവൃത്തമായതിനാല്‍ ഭൂമിയുമായുള്ള അകലം സ്ഥിരമല്ല. ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്തു വരുന്പോള്‍ പൗര്‍ണമി സംഭവിച്ചാല്‍ ചന്ദ്രന്‍റെ ശോഭ മുപ്പതു ശതമാനവും വലുപ്പം പതിനാലു ശതമാനവും കൂടി കാണപ്പെടുന്നു. ഇതാണ് സൂപ്പര്‍ മൂണ്‍.
ബ്ലഡ് മൂണ്‍
ചന്ദ്രഗ്രഹണസമയത്ത് സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകും. അന്തരീക്ഷത്തില്‍ വച്ച് അപവര്‍ത്തനം സംഭവിക്കുന്ന ഇവയില്‍ തരംഗദൈര്‍ഘ്യം കുടൂതലുള്ള ചുവപ്പ്, ഓറഞ്ച്, രശ്മികള്‍ മാത്രം ചന്ദ്രനിലെത്തുകയും മറ്റു വര്‍ണരശ്മികള്‍ വായുവില്‍ വിസരണം നടന്ന് നഷ്ടപ്പെടുകയും ചെയ്യും.
Comments
Post a Comment