MATHEMATICS - Easy division of numbers from 2 to 10 ( 2 മുതല്‍ 10 വരെയുള്ള സംഖ്യകളുടെ എളുപ്പത്തിലുള്ള ഹരണം)

ഒരു സംഖ്യയുടെ അവസാനത്തെ അക്കം 0,2,4,6,8 ഇവ വന്നാല്‍ ആ സംഖ്യയെ 2 കൊണ്ട് നിശ്ലേഷം ഹരിക്കാം. 

ഒരു സംഖ്യയുടെ അക്കങ്ങളുടെ തുക മൂന്നോ മൂന്നിന്‍റെ ഗുണിതങ്ങളോ ആയാല്‍ ആ സംഖ്യയെ 3 കൊണ്ട് നിശ്ലേഷം ഹരിക്കാം. 


ഒരു സംഖ്യയുടെ അവസാനത്തെ രണ്ട് അക്കം പൂജ്യമോ, നാലിന്‍റെ ഗുണിതമോ ആകുകയോ ചെയ്താല്‍ 4 കൊണ്ട് നിശ്ലേഷം ഹരിക്കാം. 


ഒരു സംഖ്യയുടെ അവസാനത്തെ അക്കം 0, 5 ആയാല്‍ ആ സംഖ്യയെ 5 കൊണ്ട് നിശ്ലേഷം ഹരിക്കാം. 

ഇരട്ടസംഖ്യയും 3 ന്‍റെ ഗുണിതവും ആയാല്‍ ആ സംഖ്യയെ 6 കൊണ്ട് നിശ്ലേഷം ഹരിക്കാം. 

ഒരു സംഖ്യയുടെ അവസാന അക്കത്തിന്‍റെ ഇരട്ടി ബാക്കിയുള്ള സംഖ്യയില്‍ നിന്നും കുറയ്ക്കുക. ഈ പ്രക്രിയ ആവര്‍ത്തിക്കുക. അപ്പോള്‍ അവസാനം കിട്ടുന്ന സംഖ്യ പൂജ്യമോ, ഏഴോ, ഏഴിന്‍റെ ഗുണിതമോ ആയാല്‍ 7 കൊണ്ട് നിശ്ലേഷം ഹരിക്കാം. 

സംഖ്യയുടെ അവസാനത്തെ മൂന്നക്ക പൂജ്യമാവുകയോ, 8 ന്‍റെ ഗുണിതമാ വുകയോ ചെയ്താല്‍ 8 കൊണ്ട് നിശ്ലേഷം ഹരിക്കാം. 

സംഖ്യയുടെ അക്കങ്ങളുടെ തുക ഒന്‍പതോ, ഒന്‍പതിന്‍റെ ഗുണിതമോ ആയാല്‍ ആ സംഖ്യയെ 9 കൊണ്ട് നിശ്ലേഷം ഹരിക്കാം. 

സംഖ്യയുടെ അവസാനത്തെ അക്കം പൂജ്യം ആയാല്‍ ആ സംഖ്യയെ 10 കൊണ്ട് നിശ്ശേഷം ഹരിക്കാം 

Comments