Articles

A, AN, The  എന്നിവയാണ് Articles . നാമങ്ങള്‍ക്ക് മുന്‍പിലാണ് Articles  ഉപയോഗിക്കുന്നത്. The യെ definite article എന്നു പറയുന്നു. നിശ്ചിത വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കാന്‍ The ഉപയോഗിക്കുന്നു. 
I want to visit the patient

A, An, എന്നിവയെ  indefinite article എന്നു പറയുന്നു
I want to visit a person

Uses of A or An 

മലയാളത്തിലെ വ്യജ്ഞനാക്ഷരങ്ങളില്‍ തുടങ്ങുന്ന വാക്കുകള്‍ക്ക് മുന്‍പില്‍ A ഉപയോഗിക്കുന്നു.
A car, a glass etc..

സ്വാരാക്ഷളിലെ  (vowel sound)  ശബ്ദത്തില്‍ തുടങ്ങുന്ന വാക്കുകള്‍ക്ക് മുന്‍പില്‍ An ഉപയോഗിക്കുന്നു.
An elephant, an arrangement

H silent ആയി വരുന്നിടത്തും an ഉപയോഗിക്കുന്നു.
an hour, an honest, an honorable man, an heir

ചില വാക്കുകള്‍ ആരംഭിക്കുന്നത് vowel letter ല്‍ ആണെങ്കിലും വായിക്കുന്പോ Consonant sound ആണ് ഉപയോഗിക്കുന്നത്.
A European, a unit, a university, a one-eyed man, a year

സ്വരാക്ഷരത്തില്‍‍ തുടങ്ങന്ന abbreviations ന്  മുന്‍പിലും an ഉപയോഗിക്കുന്നു.
an MBA student, an MP, an MA, an LIC Agent

A or n is used when a verb is used as a soun
She has gone for a wal
Have a good start 

The ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങള്‍ 

പ്രപഞ്ചത്തിലെ അതുല്യമായ വസ്തുക്കള്‍ക്ക് മുന്‍പില്‍ The ഉപയോഗിക്കുന്നു.
 The sun, the moon, the stars , the earth, the world, the gods,

എന്നാല്‍ Heaven, hell, nature, God, space, paradise എന്നിവയ്ക്കു മുന്‍പില്‍  The ആവശ്യമില്ല.

വിശുദ്ധ ഗ്രന്ഥങ്ങള്‍ക്കും ദിനപത്രങ്ങള്‍ക്കു മുന്‍പില്‍  The ഉപയോഗിക്കുന്നു.
The Quran, The  Gita, The Hindu etc..

എന്നാല്‍ ഗ്രന്ഥകര്‍ത്താവിന്‍െ പേരോടുകൂടിയ പുസ്തകങ്ങള്‍ക്ക്  the ആവശ്യമില്ല.
Shakespeare's Tempest

Rivers, canals, seas, oceans, gulfs , the pacific ocean  എന്നിവയ്ക്കു മുന്‍പില്‍  The ഉപയോഗിക്കുന്നു.

Mountain ranges, group of islands എന്നിവയ്ക്കു മുന്‍പില്‍ the ഉപയോഗിക്കുന്നു.
Musical instruments ന് മുന്‍പില്‍  the ഉപയോഗിക്കുന്നു.

Superlative degree  മുന്‍പില്‍ the ഉപയോഗിക്കുന്നു.

വിശ്വവിഖ്യാതമായ സ്മാരകങ്ങള്‍ക്ക്  മുന്‍പില്‍ the ഉപയോഗിക്കുന്നു.
The Taj mahal, The Rajhut

ordinal numbers ന് മുന്‍പില്‍ the ഉപയോഗിക്കുന്നു.

ഔദ്യോഗിക സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ the ഉപയോഗിക്കുന്നു.
The president, the secretary

ശാസ്ത്ര സാങ്കേതിക രംഗത്തെ കണ്ടുപിടുത്തങ്ങള്‍ക്ക്  മുന്‍പില്‍ the ഉപയോഗിക്കുന്നു.
The radio was invented by Marconi

Article ഉപയോഗിക്കാത്ത സന്ദര്‍ഭങ്ങള്‍ 

വ്യക്തികള്‍, സ്ഥലങ്ങള്‍, ഭൂഖണ്ഡങ്ങള്‍, രാജ്യങ്ങള്‍, നഗരങ്ങള്‍ എന്നിവയ്ക്ക് മുന്‍പില്‍  the  വേണ്ട

എന്നാല്‍ ആയി നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് മുന്‍പില്‍  the വേണം
The USA, The UAE

ഭാഷകള്‍ക്ക് മുന്‍പില്‍ the  ആവശ്യമില്ല. എന്നാല്‍ ഭാഷകള്‍ക്ക് മുന്‍പില്‍ the   വന്നാല്‍ ആ ഭാഷ സംസാരിക്കുന്ന രാജ്യത്തെ ആള്‍ക്കാര്‍ എന്നര്‍ത്ഥം

കായികം, വിനോദം എന്നിവയ്ക്കു മുന്‍പില്‍ the ആവശ്യമില്ല.

Break fast, dinner, lunch   എന്നിവയ്ക്കു മുന്‍പില്‍ the ആവശ്യമില്ല.

Mother, father, uncle  എന്നിവയ്ക്കു മുന്‍പില്‍ the ആവശ്യമില്ല.

School, college, hospital, church  എന്നീ സ്ഥലങ്ങളില്‍ അതത് ആവശ്യത്തിനാണ് പോകുന്നതെങ്കില്‍  the ആവശ്യമില്ല.

എന്നാല്‍ മേല്പറഞ്ഞ സ്ഥലങ്ങളില്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കാണ് പോകുന്നതെങ്കില്‍ the വേണം

He goes to school regularly (to study)
She goes to church on Sundays (to pray)
He went to the hospital to visit his sick friend 

Comments