Gases വാതകങ്ങള്‍


ഹൈഡ്രജന്‍ 
ഏറ്റവും കുറച്ച് ഐസോടോപ്പുള്ള മൂലകം

ഏറ്റവും ഭാരം കുറഞ്ഞ വാതകം

ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം

ആറ്റോമിക സംഖ്യ ഒന്നായ വാതകം

ഏറ്റവും ലഘുവായ  ആറ്റമുള്ള മൂലകം

ന്യൂട്രോണ്‍ ഇല്ലാത്ത മൂലകം

പ്രപഞ്ചത്തില്‍  ഏറ്റവും സുലഭമായ മൂലകം

ഘടനയില്‍ ഏറ്റവും ലഘുവായ ആറ്റമുള്ള രണ്ടാമത്തെ മൂലകം 
ഹീലിയം

കാലാവസ്ഥപഠനങ്ങളില്‍ ഉപയോഗിക്കുന്ന ബലൂണുകളില്‍ നിറയ്ക്കുന്ന വാതകം 
ഹീലിയം

മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം 
ഓക്സിജന്‍

ഭൂവല്‍ക്കത്തില്‍ ഏറ്റവും അധികം കാണപ്പെടുന്ന മൂലകം 
ഓക്സിജന്‍

പ്രകാശസംശ്ലേഷണ സമയത്ത് സസ്യങ്ങള്‍ പുറത്തേക്കു വിടുന്ന വാതകം 
ഓക്സിജന്‍

ഓക്സിജന്‍റെ മൂന്ന് ആറ്റങ്ങള്‍ ചേര്‍ന്നുണ്ടായിരിക്കുന്ന പദാര്‍ത്ഥമാണ് 
ഓസോണ്‍

ഏറ്റവും ഭാരമുള്ള വാതക മൂലകം 
റഡോണ്‍

അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന വാതകം 
നൈട്രജന്‍

ജ്വലനത്തെ നിയന്ത്രിക്കുന്നത് 
നൈട്രജന്‍

ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം 
ഹൈഡ്രജന്‍ സള്‍ഫൈഡ്

അമോണിയ നിര്‍മ്മിക്കുന്ന പ്രക്രിയ 
ഹേബര്‍ പ്രക്രിയ

ഐസ്പ്ലാന്‍റുകളില്‍ ഉപയോഗിക്കുന്ന വാതകം 
അമോണിയ

ജലത്തില്‍ ഏറ്റവും കൂടുതല്‍ ലയിക്കുന്ന വാതകം 
അമോണിയ

നൈ‍ട്രജന്‍റെയും ഹൈഡ്രജന്‍റെയും സംയുക്തമാണ് 
അമോണിയ

റഫ്രിജറേറ്ററുകളില്‍ ശീതീകാരിയായി  ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍ 
അമോണിയ, ഫ്രിയോണ്‍

ഫിലമെന്‍റ് ലാന്പില്‍ നിറയ്ക്കുന്ന വാതകം 
ആര്‍ഗണ്‍

സസ്യഎണ്ണയിലുടെ ഹൈഡ്രജന്‍ കടത്തിവിട്ട് ഉത്പാദിപ്പിക്കുന്നത് 
വനസ്പതി നെയ്യ്

ചിരിപ്പിക്കുന്ന വാതകം 
നൈട്രസ് ഓക്സൈഡ്

ചാണകത്തില്‍ നിന്നും ലഭിക്കുന്ന വാതകം 
മീഥേന്‍

ബയോഗ്യാസിന്‍റെ പ്രധാനഘടകം 
മീഫേന്‍

രക്തത്തിലെ ഹീമോഗ്ലോബിനിലെ ഇരുന്പിനെ ബാധിക്കുന്ന വിഷവാതകം 
കാര്‍ബണ്‍ മോണോക്സൈഡ്

താജ്മഹലിന്‍റെ നിറം മങ്ങുന്നതിനു കാരണമായ വാതകം 
സള്‍ഫര്‍ഡൈഓക്സൈഡ്

അഗ്നിശമനികളില്‍ ഉപയോഗിക്കുന്ന വാതകം 
കാര്‍ബണ്‍ഡയോക്സൈഡ് 

Comments